റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് ബോംബ് ഷെൽട്ടറായി മാറിയ യുക്രൈനിലെ കീവ്മെട്രോ സ്റ്റേഷനിൽ വിശുദ്ധ കുർബാനയർപ്പണം നടത്തി വൈദികർ.
നിരവധി ആളുകൾ സുരക്ഷ തേടി താമസിക്കുന്ന ഇവിടെയെത്തി ഫാ. ജോസഫത്ത് കോവാലിയൂക്കും ഫാ. ടോമ കുഷ്കയുമാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
“മിക്ക ആളുകളും ഞങ്ങളോടൊപ്പം വളരെ സന്തോഷത്തോടെ പ്രാർത്ഥനയിൽ പങ്കുചേർന്നു. ഈ പ്രാർത്ഥനയിൽ പങ്കുചേർന്നവർ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും, എല്ലാവരും ഒന്നിച്ച് പ്രാർത്ഥനയിൽ പങ്കുചേർന്നു. കുമ്പസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഈ വൈദികർ ഒരുക്കുന്നുണ്ട്. യുദ്ധസമയത്ത്, നമ്മുടെ വൈദികർ പലപ്പോഴും ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം ആയിരിക്കാൻ മെട്രോ സ്റ്റേഷനുകൾ സന്ദർശിക്കുകയും ആളുകളോട് സംസാരിക്കുകയും അവരെ ആത്മീയമായി പിന്തുണക്കുകയും വിശുദ്ധ കുർബാന പരികർമ്മം ചെയ്യുകയും ചെയ്യുന്നു” – ഫാ. ജോസഫ് വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group