ഫാ. ഫിലിപ്പ് മുൾറൈൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡേവിഡ് ബെക്കാമിനൊപ്പം കളിച്ച മിഡ്ഫിൽഡർ. 16 വർഷം അയർലണ്ട് ടിമംഗം. ഇങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് ഫുട്ബോൾ താരം 2008 -ൽ സെമിനാരിയിൽ ചേർന്നു. 2017-ജുലൈ എട്ടിന് പൗരോഹിത്യം സ്വീകരിച്ചു.
2008 -ൽ ഫിലിപ്പ് മുൾറൈൻ എന്ന പ്രശസ്ത ഫുട്ബോൾ താരം സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു എന്നു കേട്ടപ്പോൾ ലോകത്തിന് അവിശ്വസനിതയായിരുന്നു. ഈ തീരുമാനത്തിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് പലരും അടക്കംപറഞ്ഞു. 31 -ാമത്തെ വയസിലാണ് ഫിലിപ്പ് മുൾറൈൻ എന്ന ലോകപ്രശസ്ത ഫുട്ബോളർ തന്റെ യഥാർത്ഥ വിളി തിരിച്ചറിയുന്നത്. 1971 ജനുവരി ഒന്നിന് നോർത്തേൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ ജനിച്ച ഫിലിപ്പിന് 21 -ാമത്തെ വയസിൽ ലോകപ്രശസ്ത ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ ഇടംലഭിച്ചു. സെമിരിയിൽ ചേരാൻ തിരുമാനമെടുക്കുമ്പോൾ 3.55 കോടി രൂപയായിരുന്നു ഈ ഫുട്ബോളറുടെ മാസ വരുമാനം. വർഷം 42.7 കോടി. ലോകത്തിന്റെ അംഗീകാരവും പ്രശസ്തിയും സമ്പത്തും വലിച്ചെറിഞ്ഞ് മുൾറൈൻ 2009-ൽ ഡൊമിനിക്കൻ സഭയിൽ ചേർന്നു. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലെ സെന്റ് സേവ്യേഴ്സ് ദൈവാലയത്തിലായിരുന്നു അപൂർവതകൾ നിറഞ്ഞ ആ പൗരോഹിത്യസ്വീകരണം. അതുകൊണ്ടായിരിക്കാം ബിബിസിപോലുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമങ്ങൾക്കുപോലും ആ പൗരോഹിത്യസ്വീകരണം പ്രധാന വാർത്തയായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group