പുരോഹിതന്റെ മോചനം പ്രാർത്ഥന ആഹ്വാനവുമായി: നൈജീരിയൻ രൂപത

നൈജീരിയൻ രൂപതയിൽ നിന്ന് മാർച്ച് 15ന് തട്ടിക്കൊണ്ടുപോയ പുരോഹിതനെ മോചിപ്പിക്കുവാൻ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി നൈജീരിയൻ കത്തോലിക്കാ രൂപത. പുരോഹിതനും
ഡൽറ്റ സ്റ്റേറ്റിലെ ഒബിനോബിയിലെ
സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പലുമായ ഫാദർ ഹാരിസൺ
എഗൈനുവിനെയാണ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. വാരി രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്ന ഫാദർ എഗൈനു സമർപ്പിതനും കഠിനാധ്വാനിയുമായ പുരോഹിതൻ ആയിരുന്നുവെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കുവാൻ ആവശ്യമായ നടപടി ഭരണകൂടം കൈകൊള്ളണമെന്നും രൂപതയുടെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാദർ ബെനഡിക്റ്റ്
ഒകുട്ടെഗ്ബൈ ആവശ്യപ്പെട്ടു. നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും ഇത്തരം ആക്രമണങ്ങൾ തടയുവാനും വിശ്വാസികളെയും വൈദികരെയും സംരക്ഷിക്കുവാനും ഗവൺമെൻറ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group