ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്ത്; അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത

അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത. ജൂലൈ 3 മുതല്‍ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കും. ജൂലൈ മൂന്നിന് മുൻപ് സത്യവാങ്മൂലം നല്‍കണമെന്നും നിർദേശമുണ്ട്. നടപടി നേരിടുന്ന വൈദികർ നടത്തുന്ന വിവാഹങ്ങള്‍ അസാധുവാക്കും.

എറണാകുളം അങ്കമാലി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സർക്കുലറിലാണ് ഇത്തരം നിർദേശങ്ങള്‍. ഈ സർക്കുലർ അടുത്ത ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m