ടെക്‌സസിലെ സാൻ അന്റോണിയോയിൽ നിന്ന് 70 മൈൽ അകലെ ഉവാൾഡയിലെ റോബ് പ്രൈമറി സ്‌കൂളിൽ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ മരണമടഞ്ഞവർക്കും, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് യുഎസ് മെത്രാൻ സമിതി.
മേയ് 24 പ്രാദേശിക സമയം 11.32ന് നടന്ന വെടിവെപ്പിൽ 19 കുഞ്ഞുങ്ങളും രണ്ട് മുതിർന്നവരും ഉൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്.
രണ്ട്, മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്നവരാണ് കൊല്ലപ്പെട്ട കുട്ടികൾ. പരിക്കേറ്റ 15 കുട്ടികൾ ആശുപത്രിയിൽ ചികിത്സയി ലാണിപ്പോൾ.രണ്ട് തോക്കുമായി സ്‌കൂളിലേക്ക് പാഞ്ഞുകയറി കണ്ണിൽ കണ്ടവർക്കുനേരെയെല്ലാം വെടിയുതിർക്കു കയായിരുന്നു. കൊലയാളിയായ 18 വയസുകാരൻ സാൽവദോർ റാമോസിനെ പൊലീസ് സംഭവ സ്ഥലത്തുവെച്ചുതന്നെ വെടിവെച്ചു കൊന്നു. ജാക്കറ്റ് ധരിച്ച അക്രമി പൊലീസുകർക്കു നേരേ വെടിയുതിർക്കുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
“സ്‌കൂളുകളിലെ വെടിവയ്പ് ആക്രമണങ്ങളിൽ മരിച്ചവർക്കായി പ്രാർത്ഥിക്കാനും മറ്റുള്ളവരുടെ മുറിവുകൾ വെച്ചു കെട്ടാനും നമ്മുടെ കത്തോലിക്കാ വിശ്വാസം നമ്മെ വിളിക്കുന്നു. അതോടൊപ്പം, ഉവാൾഡെയിലെ സമൂഹത്തിനും സാൻ അന്റോണിയോ ആർച്ച്ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലറിനുമൊപ്പം ഞങ്ങളും പ്രാർത്ഥനയിൽ പങ്കുചേരുന്നുവെന്നും സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ ഉദ്യോഗസ്ഥർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ച മെത്രാൻ സമിതി, ‘തിന്മയുടെയും അക്രമത്തിന്റെയും മഹാമാരി’യുടെ വഴികൾ മനസിലാക്കാനുള്ള ആത്മപരിശോധനയ്ക്കായി വിശ്വാസികളെ ഉദ്‌ബോധിപ്പി ക്കുകയും ചെയ്തു. ഇതോടൊപ്പം, ആക്രമം നടന്ന പ്രദേശം ഉൾപ്പെടുന്ന സാൻ അന്റോണിയോ ആർച്ച്ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലറും ട്വിറ്ററിലൂടെ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group