പുതുചരിത്രം കുറിക്കുന്ന നിർണായ കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ നാളെ വേദിയാകും…

ന്യൂഡൽഹി: വത്തിക്കാൻ- ഇന്ത്യ ബന്ധത്തിൽ പുതുചരിത്രം കുറിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ മോദി കൂടിക്കാഴ്ച നാളെ നടക്കും.കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഖ അറിയിച്ചതാണ് ഇക്കാര്യം. രാഷ്ട്രനേതാക്കളുമായുള്ള ഇത്തരം ചർച്ചകളിൽ പ്രധാനമന്ത്രിയോടൊപ്പം സാധാരണ ഇന്ത്യൻ പ്രതിനിധി സംഘം ഉണ്ടാകാറുണ്ടെന്നും എന്നാൽ കത്തോലിക്കാസഭയുടെ തലവനായ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിനിധി സംഘം ഉണ്ടാകുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടല്ലെന്നും വിദേശകാര്യസെക്രട്ടറി വിശദീകരിച്ചു.നാളെ രാവിലെ വത്തിക്കാൻ സമയം 8.30 നാണ് പാപ്പായും പ്രധാനമന്ത്രിയും തമ്മിൽ അരമണിക്കൂർ നേരം കൂടിക്കാഴ്ച നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group