ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കത്തീഡ്രലിൽ എത്തിയ പ്രധാനമന്ത്രിയെ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ് തോമസ് മാർ അന്തോണിയോസ്, ഡൽഹി സഹായ മെത്രാൻ ദീപക് തോറോ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
ദേവാലയത്തിലെ ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപത്തിനു മുൻപിൽ തിരിതെളിച്ച പ്രധാനമന്ത്രി ക്വയർ സംഘം ആലപിച്ച മൂന്ന് പ്രാർത്ഥനാഗീതങ്ങളിലും പങ്കെടുത്തു. ദേവാലയ സന്ദർശനത്തിനു ശേഷം കത്തീഡ്രലിനു മുൻവശത്തുള്ള പൂന്തോട്ടത്തിൽ പ്രധാനമന്ത്രി വൃക്ഷത്തൈ നട്ടു.പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസിസമൂഹം കൃതാർത്ഥരാണെന്നും സന്ദർശന വേളയിൽ പ്രധാനമന്ത്രിയുമായി മറ്റു ചർച്ചകളോ പ്രസംഗമോ ഉണ്ടായിട്ടില്ലെന്നും ബിഷപ്പുമാർ വ്യക്തമാക്കി. ക്വയർ സംഘത്തിനും ബിഷപ്പുമാർക്കും മറ്റ് വിശ്വാസികൾക്കുമൊപ്പം 20 മിനിറ്റിലധികം പ്രധാനമന്ത്രി കത്തീഡ്രലിൽ ചെലവഴിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group