മലയാളത്തില്‍ സന്തോഷകരമായ ഓണം ആശംസിച്ച്‌ പ്രധാനമന്ത്രി, ഓണാശംകള്‍ നേര്‍ന്ന് രാഷ്‌ട്രപതിയും

ന്യൂ ഡല്‍ഹി: കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകള്‍ നേരുകയാണെന്ന് എക്‌സില്‍ കുറിച്ച ആശംസകളിലൂടെ രാഷ്‌ട്രപതി അറിയിച്ചു. പുതിയ വിളവെടുപ്പിന്റെ ഈ ആഘോഷവേളയില്‍ പ്രകൃതിയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ രാഷ്‌ട്രപതി എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.

സന്തോഷകരമായ ഓണം ഏവർക്കുമുണ്ടാകട്ടെ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശം്സകള്‍ അറിയിച്ചത്. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. ലോകമാകെയുള്ള മലയാളിസമൂഹം ഓണം ആവേശത്തോടെ ആഘോഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.

എല്ലാ മലയാളികള്‍ക്കും ഓണാശംസ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല അത് നല്‍കുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ് എന്ന് പറഞ്ഞു. മുൻപെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തില്‍ പറഞ്ഞു. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളുടെ പുനർനി‌ർമ്മാണത്തില്‍ പങ്കാളികളായി ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m