കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെക്കുറിച്ചുള്ള വാർത്തകളാണ് ആഗോള മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.അദ്ദേഹം കത്തോലിക്കാസഭയെ വിവിധ കാലയളവുകളിൽ നയിച്ച മാർപാപ്പ മാരുമായി നടത്തിയ കൂടിക്കാഴ്ചകളും മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
ഫിലിപ്പ് രാജകുമാരന്റെ 10 പതിറ്റാണ്ട് നീണ്ട തന്റെ ജീവിത കാലയളവിനുള്ളിൽ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ,വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ,
എമരിറ്റസ് ബെനഡിക് പതിനാറാമൻ പാപ്പാ,
ഫ്രാൻസിസ് പാപ്പാ എന്നീ നാല് പത്രോസിനെ പിൻഗാമികളുമായി കൂടികാഴ്ച നടത്തുവാൻ അവസരം ലഭിച്ചു എന്നുള്ളതാണ് ലോക മാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായത്.
1961 മെയ് അഞ്ചിന് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം പാപ്പായെ സന്ദർശിച്ചായിരുന്നു ഇതിൽ ആദ്യത്തെ കൂടിക്കാഴ്ച.
1980,2000 എന്നീ വർഷങ്ങളിൽ രണ്ടാം ജോൺ പോൾ മാർപാപ്പയെ വത്തിക്കാനിലെത്തി അദ്ദേഹം സന്ദർശിച്ചിരുന്നതായും ഇരു കൂടിക്കാഴ്ചകളും നടന്നത് ഒരേ തീയതിയിൽ ആണെന്നതും പ്രത്യേകം ശ്രദ്ധാർഹമാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.അതായത്
ഒക്ടോബർ 17ന്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ യെ ഫിലിപ്പ് രാജകുമാരനുമായി കൂടി കാണുന്നത്
2010 സെപ്റ്റംബർ 16ന് എഡിൻബർഗ് സന്ദർശനവേളയിലാണ്എന്നാൽ 2014 ഏപ്രിൽ മൂന്നിനായിരുന്നു തിരുസഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായുമാ യി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
എലിസബത്ത് രാജ്ഞിയോടൊപ്പം വത്തിക്കാനിൽ നേരിട്ട് എത്തിയായിരുന്നു ഈ കൂടിക്കാഴ്ച.ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി.വിവാഹ ജീവിതത്തോടും കുടുംബത്തോടും ഫിലിപ്പ് രാജകുമാരനുണ്ടായിരുന്ന ആദരവും അദ്ദേഹത്തിന്റെ പൊതുസേവന തൽപര തയും പുതുതലമുറയുടെ വിദ്യാഭ്യാസം,വളർച്ച എന്നീ മേഖലകളിലെ പ്രതിബദ്ധതയും മാർപാപ്പ അനുശോചനസന്ദേശത്തിൽ പ്രത്യേകം അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group