പ്രോലൈഫ് പ്രവർത്തകനും 7 മക്കളുടെ പിതാവുമായ ജോണിക്കുട്ടി അപകടത്തിൽ മരണപ്പെട്ടു

ആലപ്പുഴ ജില്ലയിലെ ആദ്യകാല പ്രോലൈഫ് പ്രവർത്തകരിൽ പ്രമുഖനും, ഏഴു മക്കളുടെ പിതാവുമായ ജോണിക്കുട്ടി ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.
കാട്ടൂർ പള്ളിയിലേക്ക് ഭാര്യ ഷേർലിയുമായി പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.ഗുരുതരമായി പരിക്കേറ്റ ഷേർലി ഐ സി യുവിലാണ്.

ജീവന്റെ മൂല്യം പ്രഘോഷിച്ചു കൊണ്ട് ആദ്യകാലങ്ങളിൽ ആലപ്പുഴ ജില്ലയിലെ ഇടവകകൾ തോറും ശുശ്രൂഷ ചെയ്ത സജീവ പ്രോലൈഫ് പ്രവർത്തകനായിരുന്നു ജോണിക്കുട്ടി.2013 ൽ കൃപ പ്രോലൈഫിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന 5 മത് നാഷണൽ പ്രോലൈഫ് സെമിനാറിൽ ജോണിക്കുട്ടിയും ഷേർലിയും വലിയ കുടുംബങ്ങളുടെ സന്തോഷം പങ്ക് വെച്ചത് വാർത്താ പ്രാധാന്യം നേടിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group