കെസിബിസി പ്രൊ-ലൈഫ് സമിതി ജീവന്റെ സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ താഴെ തട്ടിലടക്കം എല്ലാ മേഖലകളിലും വ്യാപിപ്പിക്കണമെന്നും അവർ നിർദേശിച്ചു.
സംസ്ഥാനതല പ്രൊ-ലൈഫ് ദിനാഘോഷത്തിന്റെ സമാപന സമ്മേളനം കൊല്ലം ഭാരതരാജ്ഞി പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മനുഷ്യൻ തന്നെ ജീവനെ ഹനിക്കുന്നത് നമ്മെ നാശത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അഭിപ്രായപ്പെട്ടു. സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ, ജോർജ് എഫ്.സേവ്യർ വലിയവീട്, സാബു ജോസ്, ഫാ.പോൾസൺ സിമേതി, സെമിലി സുനിൽ, ജയിൻ ആൻസിൽ ഫ്രാൻസിസ്, എഡ്വേർഡ് രാജു, ടോമി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു. ദീപിക കൊല്ലം ബ്യൂറോ ചീഫ് എസ്.ആർ. സുധീർ കുമാർ, തൃശൂർ യൂണിറ്റ് സബ് എഡിറ്റർ സെബി മാളിയേക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group