ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ച പ്രോ-ലൈഫ് ബെൽ പോളണ്ടിൽ..

ഗർഭഛിദ്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവന്റെ വില ഉയർത്തി കാട്ടുവാനായി പരിശുദ്ധ പിതാവ് ആശീർവദിച്ച മണി പോളണ്ടിൽ പര്യടനം നടത്തി.
തീർത്തും വെങ്കലത്തിൽ നിർമ്മിച്ചിരിക്കുന്ന മണിക്ക് രണ്ടായിരത്തിലധികം പൗണ്ടിന്റെ ഭാരവും ഏകദേശം നാലടി വ്യാസവുമുണ്ട്.
“ജനിക്കാത്ത അവരുടെ ശബ്ദം” എന്ന് പേരിട്ടിരിക്കുന്ന മണി എല്ലാ ഇടവകകളിലെയും രണ്ട് ദിവസത്തെ ആത്മീയ സന്ദർശനത്തിനുശേഷം തെക്കുകിഴക്കൻ പോളണ്ടിലെ കോൾബുസ്സോവയിലെ ഓൾ സെയിന്റ്സ് പള്ളിയിൽ എത്തി.
തുടർന്ന്
ബിഷപ്പ് ജാൻ വട്രോബിയ
പ്രോലൈഫ് പ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മണി മുഴക്കുകയും ഗർഭഛിദ്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവനുകൾക്ക് വേണ്ടി ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
ഇതുവരെ ലോകത്ത് 42 ദശലക്ഷം ജീവനുകളാണ് ഗർഭഛിദ്രത്തിലൂടെ നഷ്ടമായിരിക്കുന്നത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group