ഫ്രാൻസിസ് മാർപാപ്പയുടെ അസ്സീസി സന്ദർശനത്തിന്റെ കാര്യപരിപാടികൾ വത്തിക്കാൻ പുറത്തുവിട്ടു…

അസീസിയിൽ ദരിദ്രരെ സന്ദർശിക്കുന്നതിനായി നവംബർ 12 -ന് എത്തുന്ന ഫ്രാൻസിസ് മാർപാപ്പായുടെ സ്വകാര്യ സന്ദർശനത്തിന്റെ കാര്യപരിപാടികൾ വത്തിക്കാൻ പുറത്തുവിട്ടു .ലോക ദരിദ്ര ദിനത്തോടനുബന്ധിച്ച് നവംബർ 12 വെള്ളിയാഴ്ച, ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ നഗരമായ അസീസിയിലേക്ക് യാത്ര തിരിക്കും.

ഇറ്റാലിയൻ സമയം രാവിലെ ഒൻപതു മണിക്ക് പരിശുദ്ധ പിതാവ് അസീസിയിൽ എത്തിച്ചേരും. വി. ഫ്രാൻസിസിന്റെ ജന്മനാടായ അസ്സീസിയിലെ മീറ്റിംഗ് സ്വകാര്യമായ ഒന്നായിരിക്കും. ഈ സമയത്ത് യൂറോപ്പിലെമ്പാടുമുള്ള 500 -ഓളം ആളുകളുമായി പ്രാർത്ഥനയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ഫ്രാൻസിസ് മാർപാപ്പ സമയം പങ്കിടും. സെന്റ് ഫ്രാൻസിസ് അസ്സീസി ബസിലിക്കയുടെ മുറ്റത്ത് അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തുന്ന അധികാരികൾക്കു പുറമേ, ദരിദ്രരും മാർപാപ്പയെ സ്വാഗതം ചെയ്യാനെത്തും. ദരിദ്രരിൽ ചിലർ ഫ്രാൻസിസ് പാപ്പയുടെ വചനം കേൾക്കാൻ വി. ഫ്രാൻസിസിന്റെ സ്ഥലങ്ങളിൽ തീർത്ഥാടകരായി എത്തിയിട്ടുണ്ടെന്നു സൂചിപ്പിക്കുന്ന തീർത്ഥാടകരുടെ മേലങ്കിയും വടിയും പ്രതീകാത്മകമായി കൈമാറും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group