ജീവസമൃദ്ധിയുടെ സന്ദേശം പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്ക് സാധിക്കും : മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ

കൊച്ചി : മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകരെന്ന്‌ ബിഷപ്‌ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ.

കെ.സി.ബി.സി. പ്രോലൈഫ്‌ സമിതിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന പ്രോലൈഫ്‌ നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ 2023″ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, ക്രൂരമായ പീഡനം, ഗർഭഛിദ്രം, ആത്മഹത്യ, ലഹരിയുടെ അതിപ്രസരം എന്നിവ ക്രമാതീതമായി വർദ്ധിക്കുമ്പോൾ ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമ്മ പദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെസിബിസി പ്രോലൈഫ്‌ സമിതി സംസ്ഥാന പ്രസിഡന്റ്‌ ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കെസിബിസി ഡപ്യൂട്ടി സ്രെകട്ടറി ജനറൽ വെരി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി പ്രോലൈഫ്‌ സമിതി സംസ്ഥാന ഡയറക്ടർ റവ. ഡോ. ക്ലീറ്റസ്‌ വർഗീസ്‌ കതിർപ്പറമ്പിൽ. ജനറൽ സെക്രട്ടറി ജെയിംസ്‌ ആഴ്ചങ്ങാടൻ, ആനിമേറ്റർമാരായ സാബു ജോസ്‌, സിസ്റ്റർ മേരി ജോർജ്‌ എന്നിവർ പ്രസംഗിച്ചു. തുടർന്ന്‌ നടന്ന വിവിധ പഠന പരിശീലന ക്ലാസുകളിൽ മേജർ സെമിനാരി റെക്ടറും തിയോളജിയനുമായ റവ. ഡോ. സ്കറിയ കന്യാകോണിൽ, ഗൈനക്കോളജിസ്റ്റ്‌ ഡോ. ഫിന്റോ ഫ്രാൻസിസ്‌, സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഡോ. കെ. എം. ഫ്രാൻസിസ്‌, ഡോ. ഫെലിക്സ്‌ ജെയിംസ്‌, ഡോ. ഫ്രാൻസീസ്‌ ജെ ആരാടൻ. ജെസ്ലിൻ ജോ, യുഗേഷ്‌ പുളിക്കൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group