പാലാ രൂപതയുടെ നയങ്ങള്‍ സ്വാഗതം ചെയ്ത് പ്രോലൈഫ് സമിതി.

കോട്ടയം :പാലാ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള പ്രഖ്യാപിത നയങ്ങളെ സ്വാഗതം ചെയ്ത് പ്രോലൈഫ് സമിതി.
ജീവന്റെ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണെന്നും പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ സാമൂഹ്യനേതാക്കള്‍ മാതൃകയാക്കേണ്ടതാണെന്നും പാലാ രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് പറഞ്ഞു,
ജീവന്റെ സംസ്കാരം ആരംഭിക്കേണ്ടത് സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കുടുംബങ്ങളിനിന്നാണെന്നും കുട്ടികളെ സന്തോഷത്തോടെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ അരോഗ്യമുള്ള ഒരു സമൂഹത്തിന്റെ പ്രകടമായ അടയാളമാണെന്നും പ്രോലൈഫ് സമിതി പ്രസിഡന്റ് കൂട്ടിച്ചേർത്തു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ അനുപാതം സമീപ വര്‍ഷങ്ങളില്‍ ഇനിയും കൂടുകതന്നെ ചെയ്യുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group