കമല ഹാരിസിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ

അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ് സന്ദർശനം നടത്തുന്നതിൽ പ്രോലൈഫ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഏഴ് സംസ്ഥാനങ്ങളിലെ കോളേജുകളെങ്കിലും കമല സന്ദർശിക്കുമെന്നാണ് പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗത്തെയും എൽജിബിടി തിന്മകളെ പ്രോത്സാഹിപ്പിക്കുന്നതും കമല ഹാരിസിന്‍റെ കോളേജ് സന്ദർശന ലക്ഷ്യങ്ങളുടെ ഭാഗമാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി നോർത്ത് കരോളീന എ അൻഡ് റ്റി സർവ്വകലാശാലയിൽവെച്ച് നടത്തിയ പ്രസംഗത്തിൽ, വോട്ടർമാരോട് മറ്റു കാര്യങ്ങളോടൊപ്പം തങ്ങളുടെ ശരീരത്തെപ്പറ്റി തീരുമാനം എടുക്കാനുളള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണമെന്ന് കമല പറഞ്ഞിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ പ്രോലൈഫ് നിയമങ്ങൾ പാസാക്കുന്ന നേതാക്കന്മാരെയും വൈസ് പ്രസിഡന്റ് വിമർശിച്ചു. സുപ്രീംകോടതി എടുത്തുകളഞ്ഞ ഭ്രൂണഹത്യ അനുകൂല നിയമത്തിനു ബദലായി മറ്റൊരു നിയമം കോൺഗ്രസിന് പാസാക്കാൻ സാധിക്കുമെന്നും, അതിന് തയ്യാറാകുന്ന നിയമനിർമ്മാണ സഭാംഗങ്ങൾക്ക് വോട്ട് ചെയ്യണമെന്നുമുള്ള കമലയുടെ അഭ്യര്‍ത്ഥന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത ഭ്രൂണഹത്യ വാദത്തിന് തെളിവാണെന്ന് പ്രോലൈഫ് സമിതി കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group