ദുഷ്പ്രചരണങ്ങൾ അവസാനിപ്പിക്കണം : കത്തോലിക്ക കോണ്‍ഗ്രസ്

ന്യൂനപക്ഷ ആനുകൂല്യങ്ങൾ സംബന്ധിച്ച ഹൈക്കോടതി വിധിയിൽ ഇപ്പോൾ നടക്കുന്ന അപവാദ പ്രചരണങ്ങൾ അവസാനിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
വിധിയുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ വികാരം ഇളക്കി വിടുന്ന കുപ്രചരണങ്ങള്‍ നടത്തുന്നത് മതേതര സമൂഹത്തിന് അനുയോജ്യമല്ല . ഇത്തരം ചേരിതിരിവുകള്‍ ഉണ്ടാക്കുന്ന നടപടികളില്‍ നിന്ന് തല്‍പര കക്ഷികള്‍ പിന്മാറണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഈ കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഗ്ലോബല്‍ പ്രസിസഡന്റ് അഡ്വ.ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ.ജോബി കാക്കശേരി, ഭാരവാഹികളായ ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, തോമസ് പീടികയില്‍, ടെസി ബിജു, ബെന്നി ആന്റണി എന്നിവര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group