കത്തോലിക്കാ ദേവാലയങ്ങൾ ഉപരോധിക്കുമെന്ന പ്രഖ്യാപനവുമായി അബോർഷൻ അനുകൂലികൾ

അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന എല്ലാ കത്തോലിക്ക ദേവാലയങ്ങളും ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് അബോർഷൻ അനുകൂലികളുടെ സംഘടനയായ പ്രോ അബോർഷൻ ആക്ടിവിസം ഗ്രൂപ്പ്.

മെയ് എട്ടു മുതൽ 14 വരെ തീയതികളിലാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകളുടെ അടിച്ചമർത്തപ്പെടലിന്റെ വേഷമായ ചുവപ്പും വെളളയും ചേർന്ന പ്രത്യേകതരം വസ്ത്രമാണ് ഈ ചടങ്ങിൽ ഇവർ അണിയുന്നത്. വിശുദ്ധ കുർബാന അർപ്പണ വേളയിലാണ് ഇവർ കടന്നു വരുന്നത്.

സാൻഫ്രാൻസിസ്ക്കോ കാത്തലിക് ദേവാലയത്തിൽ ഫെബ്രുവരിയിൽ ഇവർ വിശുദധ കുർബാന തടസ്സപ്പെടുത്തിയിരുന്നു.

രണ്ടായിരത്തിലധികം വർഷമായി കത്തോലിക്കാ സഭ സ്ത്രീകളെ അടിമകളെ പോലെയാണ് കാണുന്നത് എന്നാണ് ഇവരുടെ വാദം. അബോർഷനെ സംബന്ധിച്ച സുപ്രീം കോടതിയുടെ ഡ്രാഫ്റ്റ് ചോർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണങ്ങളെ അപമാനിക്കുന്ന തരത്തിലുളള ഇത്തരം സമരമുറകൾ നടത്തുന്ന അബോർഷൻ അനുകൂലികളുടെ മാനസാന്തരത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് അമേരിക്കയിലെ ക്രൈസ്തവ സമൂഹം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group