പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് നാടിന്റെ പ്രണാമം..

പത്തനംതിട്ട: ഇന്നലെ അന്തരിച്ച ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കു (74) നാട് വിടനൽകി.പരുമല തിരുമേനിയുടെ കബറിടമായ പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.
കബറടക്ക ശുശ്രൂഷയിലെ 4 ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം രാത്രി ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലിലെത്തിച്ചു.
ഇന്നു രാവിലെ ആറിനു ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലെ കുര്‍ബാനയ്ക്കു ശേഷം എട്ടിന് അരമന വളപ്പിലെ പന്തലിലേക്കു പൊതുദര്‍ശനത്തിനായി ബാവായുടെ ഭൗതിക ശരീരം എത്തിച്ചു. വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു മാറ്റും. തുടര്‍ന്ന് 5 മണിയോടെ ബാവാമാരുടെ കബറിനോടു ചേര്‍ന്നു കബറടക്കം നടക്കും .അര്‍ബുദ ബാധിതനായിരുന്ന ബാവാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കോവിഡ് അനന്തര ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.35നായിരുന്നു അന്തരിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group