കോട്ടയം :ദൈവത്തിന്റെ ശ്വാസമാണ് ഓരോ മനുഷ്യരുമെന്നതിനാല്‍ ജീവന് സംരക്ഷിക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന് ഓർമ്മിപ്പിച്ച് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ എല്ലാ സീറോ മലബാര്‍ രൂപതകളിലെയും വലിയ കുടുംബങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
മാതൃവേദി വലിയ കുടുംബങ്ങളുടെ സംരക്ഷകര്‍ ആകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദൈവത്തിന്റെ സ്നേഹസമ്മാനം ധൈര്യത്തോടെ ഏറ്റെടുത്തവരാണ് ഓരോ വലിയ കുടുംബവുമെന്നു മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാര്‍ ജോസ് പുളിക്കന്‍ അനുഗ്രഹപ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.
മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വിത്സന് എലുവത്തിങ്കല്‍ കൂനന്‍ ആമുഖ പ്രഭാഷണം നടത്തി. സിഎംസി കോണ്ഗ്രിഗേഷന് മദര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group