കൊച്ചി: ലൗ ട്രാപ് ജിഹാദുകളിലൂടെയും, നാർക്കോട്ടിക് ജിഹാദ് യിലൂടെയും ജീവിതം നഷ്ടമായ ഇരകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അവരുടെ സാഹചര്യങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
മയക്കുമരുന്നു നല്‍കിയും ബ്ലാക്ക്മെയില്‍ ചെയ്തും പ്രണയക്കുരുക്കില്‍പ്പെടുത്തിയും ചതിക്കപ്പെട്ട നൂറുകണക്കിനാളുകളില്‍ കുറെപ്പേര് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടും ഗൗരവതരമായ അന്വേഷണങ്ങള്‍ നടക്കാത്തത് തീവ്രവാദികള്‍ക്കു വളമാവുകയാണ്.
നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ തീവ്ര ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഗൂഢശക്തികളുടെ പിന്തുണയോടെ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടണം. ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന സാമൂഹ്യതിന്മകള് ഭീകരതയുടെ മുഖം തന്നെയാണ്.
മുന്‍ പോലീസ് മേധാവികളുടെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും റിപ്പോര്‍ട്ടില്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വാഗമണ്‍, കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തിയിട്ടുള്ള റെയ്ഡുകളില് പിടിക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പഠിച്ചാല്‍ ഉത്തരവാദികളെയും അവരുടെ ഉറവിടങ്ങളും കണ്ടെത്താന്‍ സാധിക്കും. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷണ വിധേയമാക്കണം.
യാഥാര്‍ഥ്യം കണ്ടില്ലെന്നു നടിച്ചു ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും നടത്തുന്ന നീക്കങ്ങൾ കാതലായ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിട്ട് ചിലരെ പ്രീണിപ്പിക്കാനാണെന്നു പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.
ചാനല്‍ റേറ്റിംഗിനു വേണ്ടി നിരന്തരമായി ഏകപക്ഷീയമായ അന്തിച്ചര്‍ച്ചകള്‍ നടത്തുന്നത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണ്. മതേതരത്വം പ്രസംഗിച്ചു പ്രീണന രാഷ്ട്രീയം കളിക്കുന്ന ചില രാഷ്ട്രീയ നേതാക്കന്മാര് പ്രകോപനങ്ങളിലൂടെ വിഷയം അവസാനിക്കാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ കാരണമാകുന്നു എന്നതാണു യാഥാര്‍ഥ്യം.
കേരളത്തില്‍ സമാധാനവും മതസാഹോദര്യവും പുലരണമെന്നു കത്തോലിക്കാ സമുദായം ആഗ്രഹിക്കുന്നു. അതിന് അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഒരു മതത്തിനെതിരേയും പറഞ്ഞിട്ടില്ല. സ്വന്തം ആളുകള്‍ക്കു സാമൂഹ്യതിന്മകളെക്കുറിച്ചു ജാഗ്രതാനിര്‍ദേശം നല്കുകയാണണു ചെയ്തത്. മാര്‍ കല്ലറങ്ങാട്ട് വിശ്വാസികള്‍ക്കു നല്കിയ നിര്‍ദേശങ്ങള്‍ ശരിയാണ്. അതിനാല്‍ത്തന്നെ പിന്‍വലിക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണംമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group