ലൗ ട്രാ​പ് ജി​ഹാ​ദ് നാ​ര്‍​കോ​ട്ടി​ക് ജിഹാദ് തുടങ്ങിയവയുടെ ഇരകളെ സംരക്ഷിക്കണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്..

കൊച്ചി: ​​ ലൗ ട്രാ​​​പ് ജി​​​ഹാ​​​ദു​​​ക​​​ളി​​​ലൂ​​​ടെയും, നാർക്കോട്ടിക് ജിഹാദ് യിലൂടെയും ജീ​​​വി​​​തം ന​​​ഷ്ട​​​മാ​​​യ ഇ​​​ര​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​രു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്‍​കി​​​യും ബ്ലാ​​​ക്ക്‌​​​മെ​​​യി​​​ല്‍ ചെ​​​യ്തും പ്ര​​​ണ​​​യ​​​ക്കുരു​​​ക്കി​​​ല്‍​പ്പെ​​​ടു​​​ത്തി​​​യും ച​​​തി​​​ക്ക​​​പ്പെ​​​ട്ട നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളി​​​ല്‍ കു​​​റെ​​പ്പേ​​​ര്‍ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ തു​​​റ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടും ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കാ​​​ത്ത​​​ത് തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ക്കു വ​​​ള​​​മാ​​​വു​​​ക​​​യാ​​​ണ്.

നാ​​​ര്‍​കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്താ​​​രാ​​ഷ്‌​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​രു ചെ​​​റി​​​യ വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ള്‍ തീ​​​വ്ര ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഗൂ​​​ഢ​​ശ​​​ക്തി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യ​​​പ്പെ​​​ട​​​ണം. ച​​​തി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന സാ​​​മൂ​​​ഹ്യ​​തി​​​ന്മ​​​ക​​​ള്‍ ഭീ​​​ക​​​ര​​​ത​​​യു​​​ടെ മു​​​ഖം ത​​​ന്നെ​​​യാ​​​ണ്.

മു​​​ന്‍ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും ചി​​​ല രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ത്ത​​​ന്നെ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​ണ്ട്.​ വാ​​​ഗ​​​മ​​​ണ്‍, കൊ​​​ച്ചി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള റെ​​​യ്​​​ഡു​​​ക​​​ളി​​​ല്‍ പി​​​ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​രെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ചാ​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ​​​യും അ​​​വ​​​രു​​​ടെ ഉ​​​റ​​​വി​​​ട​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും. ഇ​​​വ​​​രു​​​ടെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സ് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്ക​​​ണം.

യാ​​​ഥാ​​​ര്‍​ഥ്യം ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ചു ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളും രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ന്മാ​​​രും ന​​​ട​​​ത്തു​​​ന്ന നീ​​ക്ക​​ങ്ങ​​ൾ കാ​​​ത​​​ലാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ച്ചുവി​​​ട്ട് ചി​​​ല​​​രെ പ്രീ​​​ണി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്നു പൊ​​​തു​​​സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​ണ്ട്.

ചാ​​​ന​​​ല്‍ റേ​​​റ്റിം​​​ഗി​​​നു വേ​​​ണ്ടി നി​​​ര​​​ന്ത​​​ര​​​മാ​​​യി ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ അ​​​ന്തി​​​ച്ചര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത് വ​​​ര്‍​ഗീ​​​യ ചേ​​​രി​​​തി​​​രി​​​വ് സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ്. മ​​​തേ​​​ത​​​ര​​​ത്വം പ്ര​​​സം​​​ഗി​​​ച്ചു പ്രീ​​​ണ​​​ന രാ​​​ഷ്‌​​ട്രീ​​യം ക​​​ളി​​​ക്കു​​​ന്ന ചി​​​ല രാ​​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ന്മാ​​​ര്‍ പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ഷ​​​യം അ​​​വ​​​സാ​​​നി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ള്‍ മ​​​ത​​സൗ​​​ഹാ​​​ര്‍​ദം ത​​​ക​​​ര്‍​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു എ​​​ന്ന​​​താ​​​ണു യാ​​​ഥാ​​​ര്‍​ഥ്യം.

കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​മാ​​​ധാ​​​ന​​​വും മ​​​ത​​സാ​​​ഹോ​​​ദ​​​ര്യ​​​വും പു​​​ല​​​ര​​​ണ​​​മെ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ സ​​​മു​​​ദാ​​​യം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. അ​​​തി​​​ന് അ​​​ടി​​​സ്ഥാ​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത്. പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ഒ​​​രു മ​​​ത​​​ത്തി​​​നെ​​​തി​​​രേ​​​യും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. സ്വ​​​ന്തം ആ​​​ളു​​​ക​​​ള്‍​ക്കു സാ​​​മൂ​​​ഹ്യ​​തി​​​ന്മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു ജാ​​​ഗ്ര​​​താ​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​ണണു ചെ​​​യ്ത​​​ത്. മാ​​​ര്‍ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്കു ന​​​ല്‍​കി​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ശ​​​രി​​​യാ​​​ണ്. അ​​​തി​​​നാ​​​ല്‍ത്ത​​​ന്നെ പി​​​ന്‍​വ​​​ലി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​ക​​​ണംമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group