ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണം ക്രൈസ്‌തവ സമൂഹത്തിന് നൽകണം : സമുദായ ജാഗ്രതാ സമ്മേളനം

ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണം ക്രൈസ്‌തവ സമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിനും, മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ അതിശക്തമായ ഇടപെടൽ നടത്തണമെന്ന്
സമുദായ ജാഗ്രതാ സമ്മേളനം ആവിശ്യപ്പെട്ടു.

മതേതര ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന പീഡനങ്ങളെയും ക്രൈസ്‌തവ സ്ഥാപനങ്ങൾക്കു നേരേയും വിശ്വാസ പ്രേഷിത പ്രവർത്തനങ്ങൾക്കെതിരേയും നിരന്തരം നടക്കുന്ന ആക്രമണങ്ങളെയും തൃശൂർ അതിരൂപത സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനം ശക്തമായി അപലപിച്ചു.

സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ നീതീകരിക്കാനാകാത്ത വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ട്. ആ അവസ്ഥ അവസാനിപ്പിക്കണം. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീകരിക്കാത്ത സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഈ നിലപാട് മാറ്റാൻ സർക്കാർ തയാറാകണം. മലയോര മേഖലയിലെ വന്യമൃഗ ആക്രമണ ഭീഷണി ഒഴിവാക്കാനും കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം പ്രമേയം മുഖേന ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m