ദുര്‍ബലരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തന രംഗങ്ങളില്‍ സ്ത്രീകള്‍ ആത്മധൈര്യത്തോടെ സജീവമായി ഇടപെടണമെന്നു കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേ രി.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും നിയമ പരിരക്ഷയെയും കുറിച്ച് അവരെ ബോധവത്കരിക്കുകയും നീതി ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെസിബിസി വിമന്‍സ് കമ്മീഷന് സംഘടിപ്പിച്ച ‘സമര്‍പ്പിതര്‍- സഭാജ്വാല’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമന്‍സ് കമ്മീഷന് സെക്രട്ടറി ജയിന് ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ലിജു മാത്യു, ജോയിന്റ് സെക്രട്ടറി ഷീജ ഏബ്രഹാം, ട്രഷറര്‍ ആനി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിബിസിഐ വിമന്‍സ് കമ്മീഷന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, സിബിസിഐ വിമന്‍സ് കമ്മീഷന് അംഗം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സിബിസിഐ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റർ നവ്യ എന്നിവരെ ആദരിച്ചു. മുന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വിത്സണ് ഇലവത്തുങ്കല്‍ കൂനന്‍ ഉപഹാരം സമര്‍പ്പിച്ചു.
ലിംഗസമത്വം എന്ന വിഷയത്തിൽ സിസ്റ്റര്‍ അഡ്വ. ജോസിയ പ്രബന്ധാവതരണം നടത്തി. കേരളത്തിലെ 32 രൂപതകളില്‍ നിന്നുമുള്ള വനിതാ കമ്മീഷന് പ്രതിനിധികള്‍ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group