അറസ്റ്റു ചെയ്തു കേസെടുത്തതിൽ പ്രതിഷേധം

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമാധാനപരമായി ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡ് പിടിച്ച് സർക്കാരിന്റെ മദ്യനയത്തിനെതിരേ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു കേസെടുത്തതിൽ കെ സിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. കെസിബിസി മദ്യവിരുദ്ധ സമതി സംസ്ഥാന ഡയറക്ടർ ഫാ. ജോൺ ആരിക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അജിത് ശംഖുമുഖം എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തത്. മദ്യത്തിന്റെ അനിയന്ത്രിതമായ വ്യാപാരം കോവിഡ വ്യാപനം വർധിപ്പിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളെ മദ്യ ലഹരിക്കെതിരേ ബോധവത്കരിക്കാനുള്ള ഈ വർഷത്തെ ലഹരിവി മുക്ത ചിന്തയെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നും എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നും നിർഭാഗ്യകരമായ നടപടിയാണുണ്ടായതെന്നും ഡയറക്ടർ ഫാ. ജോൺ ആരിക്കൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group