ദയാവധo നിയമവിധേയമാക്കുന്നതിനെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

ക്വിൻലാൻഡ് : ഓസ്ട്രേലിയയിലെ ക്വിൻലാൻഡ് സംസ്ഥാനത്ത് ദയാവധം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് പാർലമെന്റ് ചർച്ചചെയ്യാനിരിക്കെ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു.സംസ്ഥാനത്ത് ദയാവധo നിയമവിധേയമാക്കുന്നത് എതിർക്കാൻ ക്വീൻസ്ലാൻഡുകാരോട് ബ്രിസ്ബേനിലെ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ്അഭ്യർത്ഥിച്ചിരുന്നു.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനെതിരെ സെപ്റ്റംബർ പതിനൊന്നാം തീയതി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.ചെറീഷ് ലൈഫ് ക്വിൻലാൻഡ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി നടക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group