ലഹരി ഭീകരതയ്ക്കെതിരെ പ്രതിഷേധ ജ്വാല നടത്തി

കെ.സി ബി.സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതയ്ക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കേരളത്തെ ലഹരിയിലാഴ്ത്തുന്ന ലഹരി സംഘങ്ങളുടെ തായ് വേര് അറുത്ത് ലഹരിയിൽ നിന്ന് നാടിനെ മോചിപ്പിക്കണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ പറഞ്ഞു.

ലഹരിയുടെ വ്യാപനം മൂലം കേരളം പാഴ് ജന്മങ്ങളുടെ നാടായി മാറി. ലഹരി യുവതലമുറയെ കാർന്നു നശിപ്പിക്കുകയാണ്. കുടുംബവും അധ്യാപകരും സമൂഹവും സർക്കാർ സംവിധാനങ്ങളും ചേർന്നു സൃഷ്ടിക്കുന്ന സംരക്ഷണ മതിൽക്കെട്ടിനു മാത്രമേ കുട്ടികളെ ലഹരി വലയത്തിൽ നിന്ന് സംരക്ഷിച്ചു നിറുത്താൻ സാധിക്കുകയുള്ളു. വിവിധ വകുപ്പുകളുടെ ഏകോപിത മുന്നേറ്റം ഇക്കാര്യത്തിൽ വേണമെന്നും ജസ്റ്റീസ് പറഞ്ഞു.

കെ.സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ: ചാർളി പോൾ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group