മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ നിയമസഭയില്‍ പ്രതിഷേധം..

ബാംഗ്ലൂർ: മതപരിവര്‍ത്തന നിരോധനനിയമം കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചതിനെ തുടർന്ന് ബില്ലിനെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ബില്‍ കീറിയെറിഞ്ഞു. ബില്ലിനെതിരേ ക്രൈസ്തവ സമൂഹം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ നേതാക്കള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ച് ആശങ്കയും അറിയിച്ചിരുന്നു. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീയജന്‍ ബില്‍, 2021 ഇന്നലെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് അവതരിപ്പിച്ചത്.
മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നു പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ സഭയില്‍നിന്നു വാക്കൗട്ട് നടത്തി. ബില്ലിനെ എതിര്‍ക്കുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് ഇന്നലെ പ്രതിഷേധമൊന്നും നടത്തിയില്ല.നിര്‍ബന്ധം, സമ്മര്‍ദം, പ്രലോഭനം എന്നിവയിലൂടെയോ വ്യാജം, വിവാഹം എന്നിവയ്ക്കായോ നടത്തുന്ന മതപരിവര്‍ത്തനം തടയുന്നതാണു കര്‍ണാടക മതസ്വാതന്ത്ര്യ അവകാശസംരക്ഷണ ബില്‍ 2021. ബില്‍ പറയുന്ന വ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ക്കെതിരേയാണെങ്കില്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group