സർക്കാരിന്റെ അവഗണനയ്ക്കെതിരെ മനുഷ്യ കടൽഭിത്തി നിർമ്മിച്ച് പ്രതിഷേധിച്ചു

ചെറിയകടവ് പ്രദേശത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരേ മനുഷ്യ കടൽഭിത്തി നിർമ്മിച്ചു കൊണ്ട് പ്രതിഷേധം.

സർക്കാരിന്റെ രണ്ടാംഘട്ട പദ്ധതിയിൽ ചെറിയകടവ് പ്രദേശം ഉൾപ്പെടുത്തണമെന്നും കടൽഭിത്തി പൊളിഞ്ഞു കിടക്കുന്ന ഭാഗത്ത് യുദ്ധകാല അടിസ്ഥാനത്തിൽ കടൽഭിത്തി നിർമ്മിച്ചു നൽകണമെന്നും ആവശ്യപെട്ട് തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കൺവീനർ T. A. ഡാൽഫിൻ സമരം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആൻസി ട്രീസ അധ്യക്ഷയായ യോഗത്തിൽ ചെറിയകടവ് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ പനച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group