മതപരിവര്‍ത്തന നിരോധന ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു..

കർണാടക: മതപരിവര്‍ത്തന നിരോധന ബില്ലിനെതിരെയും ക്രൈസ്തവസ്ഥാപനങ്ങളുടെ കണക്കെടുപ്പിനുള്ള നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധം കർണാടകയിൽ ഉയരുന്നു.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസo ബംഗളൂരു അതിരൂപതയുടെ നേതൃത്വത്തില്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ അഭിമുഖ്യത്തില്‍ ബംഗളൂരുവില്‍ സമാധാന റാലി നടന്നിരുന്നു. ഇതര രൂപതകളും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും റാലിയില്‍ പങ്കുചേര്‍ന്നു.

മതപരിവര്‍ത്തന നിരോധന ബില്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് ക്രൈസ്തവരെ ആക്രമിക്കുവാനും പീഡിപ്പിക്കുവാനുമുള്ള ലൈസന്‍സായി മാറുമെന്ന് ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. ന്യൂനപക്ഷമാണെങ്കിലും ക്രൈസ്തവര്‍ യാതൊരു കാരണവശാലും ഗവണ്‍മെന്റിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും ആ തന്ത്രങ്ങള്‍ കണ്ടുപേടിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ന്യൂനപക്ഷവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെങ്കിലും ക്രൈസ്തവര്‍ ഒന്നിച്ചുനിന്ന് ഉപവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കി. ക്രൈസ്തവരുടെ സേവനങ്ങള്‍ മതപരിവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ രാജ്യത്തെ ജനസംഖ്യയില്‍ പകുതിയെങ്കിലും ക്രൈസ്തവരായിരുന്നേനെ എന്നും ആര്‍ച്ച്ബിഷപ്പ് മച്ചാഡോ കൂട്ടിച്ചേര്‍ത്തു. ഭരണാധികാരികള്‍ സത്യം മനസിലാക്കുന്നതിനായി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഡോ. ബിഷപ്പ് മച്ചാഡോ വിശ്വസികളോട് അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ നേതാക്കന്മാരും വൈദികരും സന്യസ്തരും വിവിധ സഭാസമൂഹത്തില്‍പ്പെട്ട വിശ്വാസികളും ബംഗളുരുവിലെ സെന്റ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ നടന്ന റാലിയില്‍ അണിനിരന്നിരുന്നു. ഈ ബില്ലിനെതിരെ ഇനിയും സമാധാനപരമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group