പുരാതനമായ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ സന്യാസിമഠത്തിൽ ഡിസ്കോ പാർട്ടി സംഘടിപ്പിക്കുവാൻ ഒത്താശ ചെയ്തുകൊടുത്ത തുർക്കി ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
കരിങ്കടൽ തീരത്തെ ട്രാബ്സൻ പട്ടണത്തിൽ എഡി 386ൽ സ്ഥാപിക്കപ്പെട്ട പനാഗിയ സുമേല മഠത്തിലാണു വിവാദ സംഭവം നടന്നത്.
തുർക്കി സർക്കാർ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയ ഇവിടേക്കു ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടി പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ്, ആരാധനാസ്ഥലത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംഗീതവും നൃത്തവും നടന്നതായി വ്യക്തമായത്. സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നുവെന്നു ഡിജെ പാർട്ടിയുടെ സംഘാടകർ പറഞ്ഞു.
ആരാധനാകേന്ദ്രത്തെ അപമാനിച്ചതിൽ ഗ്രീക്ക് വിദേശകാര്യമന്ത്രാലയവും എക്യുമെനിക്കൽ പാത്രിയർക്കീസ് ബെർത്തലോമിയോയും തുർക്കി സർക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.
തുർക്കി ഭരണകൂടം പുലർത്തുന്ന ക്രൈസ്തവവിരുദ്ധതയുടെ പുതിയ ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നു. മലനിരകളിൽ സ്ഥാപിതമായ സന്യാസിമഠം പരിശുദ്ധ കന്യാമാതാവിനു സമർപ്പിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കിക്കാർ അർമേനിയൻ, ഗ്രീക്ക് വംശജരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയപ്പോഴാണു മഠം ഉപേക്ഷിക്കപ്പെട്ടത്. തുടർന്ന് നശിപ്പിക്കപ്പെട്ട മഠം കാലപ്പഴക്കംകൊണ്ടു ജീർണാവസ്ഥയിലായി. പുനരുദ്ധാരണത്തിനുശേഷം 2019ലാണു ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തത്. എല്ലാ വർഷവും ആയിരക്കണക്കിന് ഓർത്തഡോക്സ് ക്രൈസ്തവർ ഇവിടേക്കു തീർഥാടനം നടത്താറുള്ളതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group