വെടിവെയ്‌പ് പരിശീലിക്കാൻ യേശു ക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ച സ്വിസ് രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
സ്വിറ്റ്‌സർലൻഡിലെ ഗ്രീൻ ലിബറൽ പാർട്ടി അംഗവും സൂറിച്ച് നഗരസഭ കൗൺസിലറുമായ സാനിയ അമേതിയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
14-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനായ തൊമ്മാസോ ദെൽ മാസാ രചിച്ച “മറിയം ഉണ്ണിയേശുവിനുമൊപ്പം” എന്ന ചിത്രത്തിലാണ് വെടിവയ്പ് പരിശീലിച്ചിരുന്നത്. ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും ചിത്രത്തിൽ വെടിയുണ്ട തറച്ച നിരവധി പാടുകൾ ദൃശ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m