ക്രൈസ്തവർ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന ഞായറാഴ്ച ആചരണത്തിന് ഒട്ടും വില കൽപ്പിക്കാതെ, മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ഞായറാഴ്‌ചയും നടത്താൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ക്രൈസ്തവ വിശ്വാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയും വെല്ലുവിളിയുമാണിതെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ പറഞ്ഞു.
ഏതാണ്ട് ഒരു മാസം മുൻപാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ഞായറാഴ്‌ച ദിവസം സ്കൂൾ കായികമേള നടത്താൻ തീരുമാനിക്കുകയും ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി അത് മാറ്റിവെക്കുകയും ചെയ്തത്.
ഈ നാട്ടിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്ക് ഭരണഘടന അനുവദിച്ചു നല്കിയിട്ടുള്ള അവകാശങ്ങളെ ഭരണ – ഉദ്യോഗസ്ഥ വൃന്ദം കൂട്ടുചേർന്ന് നഗ്നമായി ലംഘിക്കുന്ന അപൂർവ്വ സാഹചര്യമാണ് ഇവിടെ ഉടലെടുത്തിരിക്കുന്നത്.
ക്രൈസ്തവരായ കുട്ടികളും അധ്യാപകരും ഇത്തരം പരിപാടികളിൽ പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല എന്നോ അഥവാ പങ്കെടുക്കാൻ താൽപര്യം ഉള്ളവരുടെ ഞായറാഴ്ച ആചരണം മുടങ്ങട്ടെ എന്നോ ഉള്ള ആരുടെയൊക്കെയോ ദുഷ്‌ചിന്തയാണ് ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group