മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യുവാനുള്ള കോടതി വിധിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഫ്രാന്‍സില്‍ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യുവാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

വെന്‍ഡിയിലെ ഒലോണയിലെ ദേവാലയത്തിന് എതിര്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപം നീക്കം ചെയ്യണമെന്ന കോടതി വിധിയ്ക്കെതിരെയാണ് കടുത്ത പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയത്.എന്നാൽ കഴിഞ്ഞ മാര്‍ച്ചില്‍ നഗരത്തിലെ മേയറായ യാന്നിക്ക് മോറ്യൂ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 90% പേരും രൂപം നീക്കം ചെയ്യരുതെന്നാണ് അഭിപ്രായപ്പെട്ടത്.

ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെയാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. അതേസമയം കോടതി വിധിക്കെതിരെ പോരാടുവാനുള്ള തീരുമാനത്തിലാണ് മുനിസിപ്പാലിറ്റിയെന്നു ‘ലെ ഫിഗാരോ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1935 മുതല്‍ 2017 വരെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ പേരിലുള്ള ഒരു സ്കൂളില്‍ സ്ഥാപിച്ചിരുന്ന ഈ രൂപം 2018-ലാണ് വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ എതിര്‍ വശത്ത് സ്ഥാപിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group