നദിർഷായുടെ പുതിയ സിനിമയുടെ ”ഈശോ not from the ബൈബിൾ” എന്ന പേരിനെതിരെ പ്രതിഷേധം ഉയരുന്നു

ഈശോ Not from the Bible എന്ന ടാഗ്‌ലൈനിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ കണ്ടു. അങ്ങനെ ഒരു ടാഗ് ലൈൻ പോലും ആവശ്യം ഇല്ലായിരുന്നു. എന്തായാലും ക്രിസ്ത്യാനികൾ നാദിർഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകൾ ക്രിസ്താനികളുടെ ഇടയിലുണ്ട്…

അപ്പോൾ ചോദ്യമിതാണ് ; മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ ?

ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതുപോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ…

സിനിമക്ക് ക്രിസ്ത്യൻ പേരുകൾ നൽകുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നിൽ ചെറിയ ചില്ലറ ഉദ്ദേശങ്ങൾ ഉണ്ടെന്നും ഞങ്ങൾക്കറിയാം..

മുഹമ്മദ് എന്ന പേരിൽ ഒരു സിനിമ ഇറക്കിയാൽ കാല് വെട്ടുമോ കൈ വെട്ടുമോ തലവെട്ടുമോ എന്ന പേടിയാണോ ??

അഫ്ഗാൻകാരനായ നാസർ മുഹമ്മദ് എന്ന ഹാസ്യനടൻ താലിബാൻ തീവ്രവാദികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകം മുഴുവനും ചർച്ച ആയിട്ടും കേരളത്തിലെ ചാനലുകൾ അറിഞ്ഞിട്ടില്ല, ഒരു സിനിമാക്കാരും സാംസ്കാരിക നായകരും അറിഞ്ഞിട്ടില്ല, അതെസമയം പലസ്തീനിൽ ബോംബ് വീണാൽ ഉത്തരെന്ത്യയിൽ ഒരു ദാരുണസംഭവം നടന്നാൽ ഇവർ സടകുടഞ്ഞു എഴുന്നേൽക്കും…’നന്മയുള്ള ലോകമേ, പ്രബുദ്ധ കേരളമേ’ എന്ന വായ്ത്താരികളാൽ അന്തരീക്ഷം പ്രകമ്പനം കൊളളും…

ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group