കരോള്‍ സംഘങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തനുള്ള ജില്ല ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു…

കരോള്‍ സംഘങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു . കഴിഞ്ഞ ക്രിസ്തുമസ് കാലയളവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായിരുന്നു. ഇത്തവണ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേരെ മാത്രമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്. കരോള്‍ സംഘങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെങ്കിലും ഇതു സാരമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസുകളിലടക്കം യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദുരൂഹമാണെന്ന് വിവിധ ക്രൈസ്തവ സംഘടനയുടെ പ്രതിനിധികള്‍ ആരോപിച്ചു. വിവേചനപരമായ ഈ തീരുമാനo ജില്ലാ ഭരണകൂടം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group