ഓശാനാ ഞായർ ശുശ്രൂഷകൾക്കിടയിൽ പള്ളിയിലുണ്ടായ ഗുണ്ടാ ആക്രമണം പ്രതിഷേധം ശക്തമാകുന്നു

തിരുവല്ലയിൽ തുകലശേരി സെ.ജോസഫ് പള്ളിയിലെ ഓശാനാ ഞായർ ശുശ്രൂഷകൾക്കിടയിൽ പള്ളിയിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു.

സെന്റ് ജോസഫ് പള്ളികയിലെ ഓശാന തിരുക്കർമ്മങ്ങൾ കഴിഞ്ഞു മടങ്ങിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം നടന്നത്.കാറിൽ എത്തിയ അക്രമികൾ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ഏതാനും ചിലരുമായി തർക്കിക്കുകയും തുടർന്ന് ഗുണ്ടകൾ കുരുമുളകു സ്പ്രേ വിശ്വാസികൾക്ക് നേരെ പ്രയോഗിക്കുകയുമായിരുന്നു . സംഭവത്തിൽ തിരുവല്ല മുനിസിപ്പാലിറ്റി വൈസ് ചെയർമാനുൾപ്പെടെയുള്ളവർക്കും പരിക്കേറ്റു.

ക്രൈസ്തവരുടെ പ്രധാന തിരുനാൾ ദിവസം കേരളത്തിൽ ഇത്തരമൊരു സംഭവം നടന്നത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നതെന്ന് കെപിസിസി ആരോപിച്ചു.കുറ്റക്കാർക്കെതിരെ എത്രയും വേഗം നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹത്തിൽനിന്നും പ്രതിഷേധം ശക്തമാകുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group