ഡല്‍ഹിയില്‍ ദേവാലയം പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നു.

ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നു.അന്ധേരിയാ മോറിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റിയ ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ നടപടിയില്‍ മലയാളികൾ ഉൾപ്പെടെയുള്ള വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധം ശക്തമാക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിൽ ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം നടത്തി വരുന്ന പ്രാര്‍ത്ഥനാ യജ്ഞം തുടരുകയാണ്. റോഡില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുo ജപമാല ചൊല്ലിയുമാണ് വിശ്വാസി സമൂഹം പ്രതിഷേധിക്കുന്നത്. വൈകുന്നേരം ജപമാലയും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് മെഴുകു തിരികള്‍ തെളിയിച്ച് പ്രതിഷേധം അറിയിക്കുമെന്നും വികാരി പറഞ്ഞു .മലയാളികളടക്കം അഞ്ഞൂറിലധികം കുടുംബങ്ങൾ ഉള്ള സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിയാ മോറിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group