പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കാല്‍വരി ഹില്ലിലെ തിരുസ്വരൂപങ്ങള്‍ നശിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ചത്തിസ്ഖണ്ഢ് സംസ്ഥാനത്തെ രായ്പൂര്‍ അതി രൂപതയിലെ ഡോണഗാര്‍ഹ് ഇടവകയിലെ തീര്‍ത്ഥാടന കേന്ദ്രമായ കാല്‍വരിഹില്ലില്‍ 11 തിരുസ്വരൂപങ്ങളാണ് അക്രമികള്‍ തകര്‍ത്തത്. കാല്‍വരി ഹില്ലിലെ കുരിശിന്റെ വഴിയില്‍ സ്ഥാപിച്ചിരുന്ന 14 രൂപങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് വിശ്വാസികള്‍ മൗനജാഥ നടത്തി പ്രതിഷേധമറിയിച്ചു. ഡോണാഗാര്‍ഹിലെ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം അവിടെനിന്നും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. അതിനു ശേഷം നിവേദനം നല്‍കി.
തിരുസ്വരൂപങ്ങള്‍ തകര്‍ത്തത് തന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്ന് വികാരി ഫാ. കിഷോര്‍ എക്ക പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. അക്രമം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. അക്രമികളെ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും പോലീസ് സത്വരമായ നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group