ഭരണഘടന വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം പൗരന്മാർക്ക് നൽകാൻ എല്ലാ അധികാരികൾക്കും കടമയുണ്ട് : മാർ ജോസഫ് പെരുന്തോട്ടം

കൊച്ചി :ഭരണഘടന വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് മണിപ്പൂർ കലാപത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.

മണിപ്പൂരിൻ്റെ മണ്ണിലെ ഭരണകൂട പിന്തുണയോടെയുള്ള ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അമ്പതു ദിവസമായി തുടരുന്ന കലാപത്തിൽ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന സമ്മേളത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോട്ടയം യാക്കോബായ ഭദ്രാസനം മെത്രാപ്പോലീത്ത തോമസ് മോർ തിമോത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ജർമനിയിലും ശ്രീലങ്കയിലും റുവാണ്ടയിലും നടന്ന വംശഹത്യകളെ അനുസ്മരിപ്പിക്കുന്നതാണ് മണിപ്പൂർ കലാപമെന്നും അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള മൗനപിന്തുണ മണിപ്പൂർ കലാപത്തിനുണ്ടെന്നതു വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

അതിരൂപതാ പാസ്റ്റർ കൗൺസിൽ സെക്രട്ടറി ശ്രീ. ഡൊമനിക് ജോസഫ് വഴീപറമ്പിൽ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു.അതിരൂപതാ വികാരി ജനറാൾ മോൺ.വർഗീസ് താനമാവുങ്കൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അതിരൂപതാ പിആർഒ അഡ്വ. ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group