വനിതകള്‍ക്ക് വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു.

18 നും 55നും മദ്ധ്യേ പ്രായമുള്ള നിശ്ചിത വരുമാന പരിധിയില്‍ വരുന്ന തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അഞ്ചു വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ആറു ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്.
മൈക്രോഫിനാൻസ് പദ്ധതിയിലൂടെ കുടുംബശ്രീ സി.ഡി.എസിന് മൂന്നു മുതല്‍ 3.5 ശതമാനം വരെ പലിശ നിരക്കില്‍ മൂന്നു കോടി രൂപ വരെയും സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്‌.ജികള്‍ക്ക് 10 ലക്ഷം രൂപവരെയും ഹരിത കര്‍മ്മസേന/ ശുചീകരണ തൊഴിലാളി യൂണിറ്റിന് ആറു ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ കോട്ടയം ജില്ലാ ഓഫീസില്‍ നല്‍കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2930323.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group