തുടർച്ചയായി ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ വിവാദങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടിക്കൊരുങ്ങി പി.എസ്.സി. ചോദ്യങ്ങൾ പകർത്തി ചോദ്യപേപ്പർ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം.
ഗൈഡുകളിൽ നിന്നും മറ്റ് ആപ്പുകളിൽ നിന്നും ചോദ്യങ്ങൾ അതേപടി പേപ്പറിലേയ്ക്ക് പകർത്തുന്നുവെന്ന് പരാതി ഉയർന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് വിലയിരുത്തിയതിന് ശേഷമാണ് പി.എസ്.സി കനത്ത നടപടിയ്ക്ക് ഒരുങ്ങുന്നത്.
ഈ വർഷം മാർച്ചിൽ നടന്ന പി.എസ്.സിയുടെ പ്ലംബർ പരീക്ഷയുടെ 90 ശതമാനം ചോദ്യങ്ങളും ഒരു ഗൈഡിൽ നിന്ന് പകർത്തിയതാണെന്ന വാർത്ത മുൻപ് പുറത്ത് വന്നിരുന്നു.കോപ്പി പേസ്റ്റ് വസ്തുതയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, പിന്നാലെ തന്നെ പി.എസ്.സി പരീക്ഷ റദ്ദാക്കി. ചോദ്യകർത്താവിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചോദ്യകർത്താവിനെതിരെ സ്വീകരിച്ച ഈ നടപടി ചോദ്യങ്ങൾ പകർത്തുന്നത് തടയുന്നതിനുള്ള മതിയായ ശിക്ഷ ആകില്ലെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാൻ പി.എസ്.സി തയ്യാറായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group