ഓ​ഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധം

ഓ​ഗസ്റ്റ് ഒന്ന് മുതൽ സർവകലാശാലകളിലും, സർക്കാർ, എയ്ഡഡ് കോളേജുകളിലും പഞ്ചിങ് നിർബന്ധമാക്കുന്നു. ​ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവർക്കും, ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓ​ഗസ്റ്റ് ഒന്ന് മുതൽ ശമ്പളം ലഭിക്കില്ല.

ക്യാമ്പസുകളിൽ അധ്യാപകരുടെ സാന്നിധ്യം ആറ് മണിക്കൂർ വേണമെന്നു യുജിസി വ്യവസ്ഥയുണ്ട്. സ്പാർക്കും പഞ്ചിങും സംയോജിപ്പിച്ചാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ച ഭക്ഷണ ഇടവേള കൂടി ഉൾപ്പെടുത്തിയാണ് കോളേജ് അധ്യാപകരുടെ ജോലി സമയം ഏഴ് മണിക്കൂറായി നിശ്ചയിച്ചത്. അധ്യാപകർക്ക് ദിവസം ആറ് മണിക്കൂർ കോളേജിൽ ഹാജരുണ്ടാവണം. പ്രാദേശിക സാഹചര്യമനുസരിച്ച്, രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ, ഒമ്പതര മുതൽ നാലര വരെ, പത്ത് മുതൽ അഞ്ച് വരെ എന്നീ സമയക്രമം പാലിക്കാം. സമയക്രമം അതതു സർവകലാശാലയെ അറിയിക്കണം. പഞ്ചിങ്ങിലെ സമയക്കുറവ് കാഷ്വൽ ലീവായും കണക്കാക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group