ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സൗരപദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതിയില്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് അവസാനിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.
പദ്ധതിയില്‍ എങ്ങനെ ചേരാം
https://ekiran.kseb.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് കണ്‍സ്യൂമര്‍ നമ്ബരും രജിസ്റ്റേഡ് മൊബൈല്‍ നമ്ബരില്‍ ലഭിക്കുന്ന ഒടിപി യും രേഖപ്പെടുത്തി അനുയോജ്യമായ ഡെവലപ്പറെയും പ്ലാന്റ് കപ്പാസിറ്റിയും തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സോളാര്‍ നിലയം സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി ടെന്‍ഡര്‍ നടപടികളിലൂടെ എംപാനല്‍ ചെയ്ത 37 ഡെവലപ്പര്‍മാരില്‍ നിന്ന് തിരഞ്ഞെടുക്കാം.
സവിശേഷതകള്‍
1. ആകെ ചെലവിന്റെ സബ്‌സിഡി കഴിച്ചിട്ടുള്ള തുക മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതി.
2. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചവരെ മാത്രമേ ഡെവലപ്പര്‍ ആയി എംപാനല്‍ ചെയ്തിട്ടുള്ളൂ.
3. പദ്ധതിക്ക് ഉപയോഗിക്കുന്നത് കെഎസ്‌ഇബിയില്‍ ടെസ്റ്റ് ചെയ്ത സോളാര്‍ പാനലുകള്‍, ഇന്‍വെര്‍ട്ടറുകള്‍ മുതലായവ മാത്രം.
4. സുരക്ഷ ഉറപ്പാക്കാനായി സര്‍ജ് പ്രൊട്ടക്ടര്‍, ഘഅ, എര്‍ത്തിങ് എന്നിവ ഉള്‍പ്പെടുത്തി അംഗീകരിച്ച് നല്‍കിയ സ്‌കീം.
5. കുറഞ്ഞത് 75% പെര്‍ഫോമന്‍സ് എഫിഷ്യന്‍സി ഉറപ്പുനല്‍കുന്നു.
6. ടെന്‍ഡര്‍ വഴി ഉറപ്പാക്കിയ കുറഞ്ഞ നിരക്കില്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കുന്നു.
7. ഈ സ്‌കീമില്‍ സ്ഥാപിച്ച പ്ലാന്റുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഒ ആന്‍ഡ് എം സര്‍വ്വീസ് ഡെവലപ്പര്‍ മുഖേന ഉറപ്പാക്കുന്നു. പാനലുകള്‍ക്ക് 25 വര്‍ഷത്തെ പെര്‍ഫോമന്‍സ് വാറന്റി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….