വത്തിക്കാൻ സിറ്റി: പ്രതിഷേധക്കാർ സ്വീഡനിൽ ഖുറാൻ കത്തിച്ചതിനെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. അത്തരം പ്രവൃത്തികളോട് തനിക്ക് അതിയായ അവജ്ഞയാണെന്നും കടുത്ത ധാർമികരോഷമുണ്ടെന്നും യുഎഇയിലെ അൽ ഇത്തിഹാദ് പത്രത്തിനു നല്കിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞു.
വിശ്വാസികൾ വിശുദ്ധമെന്നു കരുതുന്ന ഗ്രന്ഥങ്ങളോട് ആദരവ് പുലർത്താൻ മറ്റുള്ളവരും തയാറാകണം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ നിന്ദനം പാടില്ല. ഇത്തരം പ്രവൃത്തികളെ അപലപിക്കുകയും തള്ളിക്കളയുകയും വേണം.
2019ൽ അബുദാബിയിൽ നടത്തിയ അപ്പസ്തോലിക സന്ദർശനം ഓർമിച്ച മാർപാപ്പ, സാഹോദര്യവും സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാൻ യുഎഇ സർക്കാരും ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദും നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ചു.
സെന്റ് ഫ്രാൻസിസ് പള്ളിയും മോസ്കും സിനഗോഗും ഒരു വളപ്പിൽ സ്ഥിതിചെയ്യുന്ന അബുദാബിയിലെ അബ്രഹാമിക ഭവനം പോലുള്ള ആശയങ്ങൾ നല്ലതാണെന്നും അൽ ഇത്തിഹാദ് പത്രത്തിന്റെ എഡിറ്റർ ഹമദ് അൽ കാബിയോട് മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group