ദൈവാലയത്തിൽ പ്രാർത്ഥന മുടക്കി തീവ്രഇസ്ലാമിസ്റ്റുകൾ

ക്രൈസ്തവരോട് പ്രാർത്ഥനകൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് തീവ്ര ഇസ്ലാമിക വിശ്വാസികൾ.

ഇന്തോനേഷ്യയിലെ തൻഗെരാങ്ങിലെ തെലുക്ക് നാഗ ജില്ലയിലെ കാംപുങ് മെലായു തിമൂറിലെ ടെസലോനിക പള്ളിക്കു സമീപം താമസിക്കുന്ന തീവ്ര ഇസ്ലാമിക വിശ്വാസികൾ ആണ് ഈ ആവശ്യം ഉയർത്തുകയും കലാപമുണ്ടാക്കുകയും ചെയ്തത്. പ്രാർത്ഥിക്കാൻ ഒരു വീട്ടിൽ ഒത്തുകൂടേണ്ടി വന്നതിന് വിശ്വാസികളെ പരിഹസിക്കുന്ന കലാപകാരികളുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ഒരു ഭൂരിപക്ഷ മുസ്ലീം രാജ്യമാണ് ഇന്തോനേഷ്യ. തീവ്രഇസ്ലാമിക വിശ്വാസികളുടെ ഭീഷണിയെ തുടർന്ന് ദൈവാലയത്തിൽ പ്രാർത്ഥനകൾ നിർത്തിയതായി പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. പുരി നാഗ ഇന്ദ സമുച്ചയത്തിലെ തങ്ങളുടെ മുൻ ആരാധനാലയത്തിലെ പാട്ടം കാലഹരണപ്പെട്ടതിനാൽ ഇപ്പോൾ ഒരു വീടിനുള്ളിൽ ഒത്തുകൂടിയാണ് പ്രാർത്ഥന നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വലിയ നഗരങ്ങളിലെ പള്ളികൾക്ക് പൊതുവെ പരസ്യമായി ആരാധന നടത്താൻ കഴിയുമെങ്കിലും, ഇന്തോനേഷ്യയിലെ ഗ്രാമങ്ങളിലെ ചെറിയ പള്ളികൾ കൂടുതൽ വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group