സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലര്‍ട്ടാണ്.

കാലവര്‍ഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളില്‍ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ മഴ സാധ്യത കൂടുതല്‍.

നാളെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം അടുത്തയാഴ്ച തെക്ക്-കിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group