കര്‍ണാടകത്തില്‍ മഴക്കെടുതിയില്‍ ഇതുവരെ 21 പേര്‍ മരിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. തീരദേശ, മലയോര മേഖലകളിലാണ് കൂടുതല്‍പ്പേര്‍ മരിച്ചത്.
മംഗളൂരുവില്‍ ആറുപേരും ഉഡുപ്പിയില്‍ നാലുപേരും ഉത്തരകന്നഡയില്‍ മൂന്നു പേരും മരിച്ചു.
മണ്ണിടിച്ചിലിലും ഒഴുക്കിലും പെട്ടാണ് കൂടുതല്‍പ്പേര്‍ മരിച്ചത്. 40-ലധികം കന്നുകാലികള്‍ ചാവുകയും ഒട്ടേറെ വീടുകള്‍ക്ക് കേടുപറ്റുകയും ചെയ്തു. കേടുപാടുകളുണ്ടായ വീടുകള്‍ക്ക് നഷ്ടപരിഹാരമായി 1.25 ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തരകന്നഡ, കുടക് തുടങ്ങിയ ജില്ലകളില്‍ ശക്തമായി മഴപെയ്യുന്നുണ്ട്. എന്നാല്‍, ബെംഗളൂരുവിലും സമീപജില്ലകളിലും നേരിയതോതില്‍ മാത്രമാണ് മഴ ലഭിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group