സംയുക്ത മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരേ പ്രതിഷേധ റാലിയും സമ്മേളനവും നാളെ ചങ്ങനാശ്ശേരിയിൽ നടക്കും.
മദ്യപ്രളയത്തിൽ മുക്കി സമൂഹത്തെയും കുടുംബങ്ങളെയും യുവസമൂഹത്തെയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരേ നാനാജാതി മതസ്ഥരായ ആളുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംയുക്ത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നതെന്ന് അതിരൂപതാ ആത്മതാകേന്ദ്രം ഡയറക്ടർ ഫാ.ജോണ്‍ വടക്കേക്കളം അറിയിച്ചു. റാലിയിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി അതിരൂപതാ വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. മദ്യവിരുദ്ധ സമിതി അതിരൂപതാ പ്രസിഡന്റ് റാംസെ ജെ.റ്റി. മെതിക്കളം ആമുഖ പ്രസംഗം നടത്തും.റാലി സെൻട്രൽ ജംഗ്ഷൻ വഴി പെരുന്ന നമ്പർടൂ ബസ് സ്റ്റാൻഡിലെത്തും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group