നിയുക്ത കർഡിനാളായ റനൈരോ കന്തലമെസ്സ ഫ്രാൻസിസ് മാർപാപ്പയോട് തന്നെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് അപേക്ഷിച്ചു.

1980 മുതൽ വത്തിക്കാനിലെ വചന പ്രഘോഷകനായ കപ്പുച്ചിൻ വൈദികനാണ് ബഹു. റനൈരോ കന്തലമേസ്സ. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും വചന പ്രഘോഷകനായിരുന്നു നിയുക്ത കർദിനാൾ. ‘എനിക്ക് വചനം പ്രഘോഷിക്കാൻ അറിയാം; അത് ഞാൻ വീണ്ടും ചെയ്തുകൊള്ളം… ഒരു മെത്രാൻ്റെ കടമ ഒരു ഇടയനെ പോലെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് കൂട്ടുക എന്നതാണ്. അതിന് എൻ്റെ ഈ പ്രായത്തിൽ എളുപ്പമല്ല, പകരം ഞാൻ കർത്താവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന വചന ശുശ്രൂഷ ചെയ്യാം. കൂടാതെ എനിക്ക് ഈ ഫ്രാൻസിസ്കൻ വസ്ത്രത്തിൽ തന്നെ മരണം വരെ ജീവിക്കണം എന്നും ആഗ്രഹമുണ്ട്’ എന്ന് 86 വയസുള്ള നിയുക്ത കർദിനാൾ പറഞ്ഞു.

കാനൻ നിയമത്തിൽ അങ്ങനെ മെത്രാൻ പദവി ഒഴിവാക്കാൻ സാധുത ഉള്ളതിനാൽ അത് അനുവദിച്ചു എന്നും,
ഞാനും നിങ്ങളെ പോലെ ഒക്ടോബർ 25 ലെ കർത്താവിൻ്റെ മാലാഖ പ്രാർത്ഥനയുടെ സമയത്താണ് ഞാനും ഈ വാർത്ത കേട്ടത് എന്നും നിയുക്ത കർദിനാൾ കൂട്ടിച്ചേർത്തു. കർദിനാൾ പദവിയിലേക്ക് ഉയർത്തിയാലും പാപ്പയുടെ വചന പ്രഘോഷകാനായി തന്നെ തുടരും. കഴിഞ്ഞ രണ്ട് കോൺക്ലേവുകളിലും അടക്കം 40 വർഷത്തോളമായി വത്തിക്കാനിലെ വചന പ്രഘോഷകനാണ് കന്തലമേസ അച്ചൻ. ക്രിസ്തുമസിന് ഒരുക്കമായി ഈ വർഷത്തെ വചന സന്ദേശവും നിയുക്ത കർദിനാൾ കന്തലമേസ തന്നെയാണ് ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഈ വരുന്ന 28 നാണ് പുതിയ കാർഡിനാൾമാരെ വത്തിക്കാനിൽ വച്ച് വാഴിക്കുന്നത്. അതിന് മുന്നായി വൈദിക പദവിയിലുള്ള അസീസിയിലെ വി. ഫ്രാൻസിസിൻ്റെ കബറിടമുളള ആശ്രമത്തിൻ്റെ തലവൻ മൗറോ ഗംബത്തി ഈ വരുന്ന നവംബർ 22 ന് മെത്രാൻ പദവി സ്വീകരിക്കും. കൂടാതെ റോമിലെ ഡിവൈൻ മേഴ്സി ഇടവക വികാരിയായ എൻറികോ ഫെറോചി മെത്രാൻ പദവി സ്വീകരിച്ചു. കൊറോണ സാഹചര്യം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഷ്യയിൽ നിന്നുള്ള രണ്ട് നിയുക്ത കർദിനാൾമാരും ചടങ്ങിൽ പങ്കെടുക്കുന്നില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group